ബാങ്കോക്ക്- ലോകത്തെ ഏറ്റവും ദുഃഖിതയായ ഗോറില്ലയെ മോചിപ്പിക്കാന്‍ ഉടമകള്‍ ആവശ്യപ്പെടുന്നത് 7,80,000 ഡോളര്‍ (ഏകദേശ് ആറു കോടി രൂപ).
32 വര്‍ഷമായി തായ്‌ലന്‍ഡിലെ ഒരു ഷോപ്പിംഗ് മാളിനു മുകളിലെ കൂട്ടിലാണ് ബുവ നോയി എന്നു വിളിക്കുന്ന മനുഷ്യക്കുരങ്ങ് കഴിയുന്നത്. ഒരു വയസ്സായപ്പോള്‍ ജമര്‍മനിയില്‍നിന്ന് കൊണ്ടുവന്ന ഇവളെ മോചിപ്പിക്കണമെങ്കില്‍ ആറു കോടി രൂപ കിട്ടിയേ മതിയാകൂ എന്നാണ് ഉമകള്‍ വ്യക്തമാക്കുന്നത്.
ലിറ്റില്‍ ലോട്ടസ് എന്നാണ് ബുവ നോയിയുടെ അര്‍ഥം. ചെറിയ കൂട്ടില്‍ ദുഃഖിതയായി കഴിയുന്ന ഗോറില്ലയെ മോചിപ്പിക്കാന്‍ മൃഗസ്‌നേഹികള്‍ കുറേക്കാലമായി ശ്രമം നടത്തിവരികയാണ്. വലിയ തുക കിട്ടണമെന്ന ഉടമകളുടെ പിടിവാശി കാരണം നടക്കുന്നില്ല.
ജര്‍മനിയിലെ മറ്റു ഗോറില്ലകളുടെ കൂടെ കഴിയുന്നതിന് ഇതിനെ വന്യജീവി സങ്കേതത്തിലേക്ക് കൈമാറണമെന്നാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.