ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ടൂര്‍ണമെന്റ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചു

ദോഹ- ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ടൂര്‍ണമെന്റ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷാ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫിഫ പ്രസിഡന്റിനെ സ്വീകരിച്ചു.

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സുരക്ഷിതമാക്കുന്നതിനുള്ള ടൂര്‍ണമെന്റ് സുരക്ഷാ സേനയുടെ തയ്യാറെടുപ്പുകളും സുരക്ഷാ സജ്ജീകരണങ്ങളും ഫിഫ പ്രസിഡന്റ് പരിശോധിച്ചു.

ഫിഫ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഫീല്‍ഡ് അഭ്യാസങ്ങള്‍ക്ക് മുന്നോടിയായുള്ള ടേബിള്‍ടോപ്പ് അഭ്യാസങ്ങളുടെ ഫലങ്ങള്‍ ഉള്‍പ്പെടെ വാതന്‍ 2022 അഭ്യാസത്തിന്റെ പുരോഗതിയെക്കുറിച്ചും അദ്ദേഹത്തെ വിശദീകരിച്ചു.

ടൂര്‍ണമെന്റ് സെക്യൂരിറ്റി ഫോഴ്‌സിന്റെ ശ്രമങ്ങളെയും അവരില്‍ നിക്ഷിപ്തമായ റോളുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനുള്ള വിവിധ സ്ഥാപനങ്ങളുടെ സന്നദ്ധതയെയും ഇന്‍ഫാന്റിനോ പ്രശംസിച്ചു.

 

Tags

Latest News