Sorry, you need to enable JavaScript to visit this website.

സൗദിയിൽ മാധ്യമങ്ങളിലൂടെ സ്‌പോർട്‌സ് ഭ്രാന്ത് ഇളക്കിവിട്ടു; മാധ്യമപ്രവർത്തകർക്ക് വൻ പിഴ

റിയാദ് - പ്രേക്ഷകർക്കിടയിൽ സ്‌പോർട്‌സ് ഭ്രാന്ത് ഇളക്കിവിടാൻ ശ്രമിച്ചതിന് നാലു മാധ്യമപ്രവർത്തകർക്ക് 1,15,000 റിയാൽ പിഴ ചുമത്തിയതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. ടി.വി ചാനലുകളിലൂടെയും സാമൂഹികമാധ്യമ ചാനലുകളിലൂടെയും ഇവർ സ്‌പോർട്‌സ് ഭ്രാന്ത് ഇളക്കിവിടാൻ ശ്രമിക്കുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഓഡിയോവിഷ്വൽ മീഡിയ നിയമം ലംഘിച്ചതിന് നാലു പേർക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിക്കുകയായിരുന്നെന്ന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ പറഞ്ഞു.
 

Latest News