വീടിനു മുകളില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയ വ്യാപാരി അറസ്റ്റില്‍

ബിലായിഗഢ്- ഛത്തീസ്ഗഢില്‍ വീടിന്റെ മുകളില്‍ പാക്കിസ്ഥാന്റെ ദേശീയ പതാക ഉയര്‍ത്തിയ 52 കാരന്‍ അറസ്റ്റില്‍. ബിലായിഗഢ് ജില്ലയിലെ പഴം വ്യാപാരിയായ മുഷ്താഖ് ഖാനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇയാള്‍ സ്വന്തം വീടിനു മുകളില്‍ പാക് പതാക ഉയര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പതാക നീക്കം ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 153 എ പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.പാക് പതാക പോലീസ് പിടിച്ചെടുത്തു.

 

Latest News