ആറ് കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ റിമാന്റില്‍ 

ഹൈദരാബാദ്- തെലങ്കാനയില്‍ ആറ് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചതെന്ന് ആസിഫ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വെങ്കിടേശ്വരലു പറഞ്ഞു.ബിഹാര്‍ സ്വദേശി 44 കാരനായ റഹ്്മാന്‍ അന്‍സാരിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ ചുമത്തി. 

ഈ മാസം ഒന്നിനാണ് ഒരു കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റുകുട്ടികളും അധ്യാപകനെതിരെ പരാതി ഉന്നയിച്ചത്.  കുട്ടികള്‍ക്ക് വൈദ്യപരിശോധന നടത്തി. 

ആസിഫ് നഗറിലെ സെബാബാഗു ജാമിഅ ഉലൂമുല്‍ ഹുദ മദ്രസയിലെ ഇന്‍ചാര്‍ജായ അന്‍സാരി ഇംഗ്ലാഷാണ് പഠിപ്പിച്ചിരുന്നത്. 25 കുട്ടികളില്‍ അഞ്ച് പേര്‍ മാത്രമാണ് പ്രദേശവാസികള്‍. ബാക്കി കുട്ടികള്‍ ബിഹാറുകാരാണ്.
 

Latest News