Sorry, you need to enable JavaScript to visit this website.

മണ്ണാര്‍ക്കാട്ട്  വിദ്യാര്‍ത്ഥികളെ കയറ്റാത്ത  എട്ട് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

പാലക്കാട്- വിദ്യാര്‍ത്ഥികളെ ബസില്‍  കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി.  മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ യുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ കര്‍ശന വാഹന പരിശോധനയാണ് മോട്ടോര്‍വാഹന വകുപ്പ് നടത്തുന്നത്. കെഎസ്ആര്‍ടി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്‌നെസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വേഗപ്പൂട്ടില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നും നടപടി സ്വീകരിച്ചിരുന്നു.നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Latest News