വീട്ടമ്മ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി 

പാലക്കാട്-ഫ്‌ലാറ്റില്‍ നിന്ന് ചാടി വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. കാടംകോട് ഹൈവേയ്ക്ക് സമീപമുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ ചാടിയത്.
വിവാഹമോചിതയായ സുനിത മകള്‍ക്കൊപ്പമാണ് ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഏറെക്കാലമായി കുടുംബപ്രശ്‌നങ്ങളുണ്ടെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സുനിത താഴേയ്ക്ക് വീഴുന്ന സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നില്ല. മൃതദേഹം  പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. 


            

Latest News