കായംകുളം സ്വദേശി സൗദിയില്‍ നിര്യാതനായി

ഹായില്‍- കായംകുളം സ്വദേശി സൗദിയിലെ ഹായിലില്‍  നിര്യാതനായി. അല്‍മറായി കമ്പനി ഹായില്‍ ബ്രാഞ്ച് മാനേജരും ആലപ്പുഴ കായംകുളം കരിയിലയുളങ്ങര സ്വദേശിയുമായ മഹേഷ് കുമാര്‍ (48) ആണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് ഹൃദയാഘാധത്തെ തുടര്‍ന്ന് ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.  ഇന്ന് വൈകിട്ടായിരുന്നു മരണം.  നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കമ്പനി അധികൃതരും ഹായില്‍ നവോദയ പ്രവര്‍ത്തകരും, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ചാന്‍സാ അബ്ദുല്‍ റഹ്മാനും രംഗത്തുണ്ട്.

 

Latest News