കവന്‍ട്രി-സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.കെയിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സതീഷ് തോമസ് (40) നിര്യാതനായി. കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രയിലെത്തിയ ഇദ്ദേഹം വീട്ടിലേക്ക് മടങ്ങാനായി കാറിനടുത്ത് എത്തിയപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് മിഡ്‌ലാന്‍ഡ്‌സിലെ വൂസ്റ്ററിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ ഹൃദയാഘാതവും മസ്തിഷ്‌കാഘാതവും ഒന്നിച്ചുണ്ടായതായി സ്ഥരീകരിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വലിയ പ്രതീക്ഷകളുമായി യു.കെയില്‍ എത്തിയ സതീഷും ഭാര്യയും സ്വന്തമായി വീട് വാങ്ങുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്.






