പാലക്കാട്- ആര്‍.എസ്.എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലിയാണ് അറസ്റ്റിലായത്. വധഗൂഢാലോചനയില്‍ പങ്കാളിയായ അമീര്‍ അലി പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ 27 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണു പോലീസ് കണ്ടെത്തല്‍.