എസ്.എഫ്.ഐക്കാര്‍ കൈ തല്ലി ഒടിച്ചെന്ന് കുസാറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍

കൊച്ചി- കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരന്‍.
സംഭവത്തില്‍ കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സോമന്‍ കളമശേരി പോലീസില്‍ പരാതി നല്‍കി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കുസാറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെയാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ എസ്എഫ്‌ഐയും ജില്ലാ പ്രസിഡന്റ് പ്രജിതും നിഷേധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മാര്‍ച്ചിനിടെ ചെറിയ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും സുരക്ഷാ ഉദ്യോഗസ്ഥന് എങ്ങനെയാണ് പരിക്കേറ്റതെന്ന് അറിയില്ലെന്നും പ്രജിത് പറഞ്ഞു.

 

Latest News