റിയാദ് - കഴിഞ്ഞ റമദാനില്‍ മസ്ജിദുന്നബവി മുറ്റത്തു വെച്ച് പാക് വനിതയെയും ഒപ്പം അനുഗമിച്ചവരെയും അസഭ്യം പറഞ്ഞതിന് അറസ്റ്റിലായ ആറു പാക്കിസ്ഥാനികളെ മാപ്പ് നല്‍കി വിട്ടയക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇവര്‍ക്ക് മാപ്പ് നല്‍കണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫിന്റെ അപേക്ഷ മാനിച്ചാണ് ആറു പേരെയും മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവ് ഉത്തരവിട്ടത്.