വാട്‌സ്ആപ്പ് സ്തംഭനം; കാരണങ്ങള്‍ ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് മുടങ്ങാനിടയായതിന്റെ കാരണങ്ങള്‍ ചോദിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. ചൊവ്വാഴ്ച വാട്‌സ്ആപ്പില്‍നിന്ന് മെസേജുകള്‍ അയക്കാനോ സ്വകീരിക്കാനോ കഴിയുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍വീസ് സാധാരണ നിലയിലായത്. ഇതിന്റെ കാരണങ്ങളാണ് ഐ.ടി മന്ത്രാലയം മെറ്റ കമ്പനിയുടെ ഉടമസ്ഥതിയിലുള്ള വാട്‌സ്ആപ്പിനോട് ചോദിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന് അയച്ച ഇ മെയിലിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്ന് വാട്‌സ്ആപ്പ് ചൊവ്വാഴ്ച രാത്രി വൈകി വിശദീകരിച്ചിരുന്നു.

 

Latest News