പയ്യന്നൂര്‍- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴുത്തറുത്ത പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമ പുന:സ്ഥാപിച്ചു. പ്രതിമയുടെ അനാഛാദനം കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ നിര്‍വഹിച്ചു.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി. എമ്മിന്റെ ഭാഗത്ത് നിന്ന് ഇനിയൊരു ആക്രമണമുണ്ടായാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും പലിശയടക്കം തിരിച്ചു നല്‍കുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി.
കുറേക്കാലമായി നിങ്ങളുടെ അക്രമവും പേക്കൂത്തുകളും കണ്ട് സഹിച്ചു നില്‍ക്കുന്നു. ഈ സഹനത്തിനും ഒരു പരിധിയുണ്ട്. അക്രമമാണ് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ മാര്‍ഗം എന്ന് എല്ലാവര്‍ക്കും അറിയാം. അക്രമം കൊണ്ട് നിങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്നും ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് അക്രമം നിങ്ങള്‍ നിര്‍ത്തില്ലെന്നും അറിയാം. പക്ഷെ ഒരു കാര്യം പറയുന്നു ഇനി തിരിച്ചടിയുമുണ്ടാകും- സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
സി.പി.എമ്മുകാര്‍ തകര്‍ത്തതിനെത്തു ടര്‍ന്ന് പുനര്‍നിര്‍മ്മിച്ച പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസായ ഗാന്ധി മന്ദിരത്തിന്റെ ഉദ്ഘാടനവും സുധാകരന്‍ നിര്‍വ്വഹിച്ചു.
ജൂണ്‍ 13 ന് രാത്രിയാണ് പയ്യന്നൂര്‍ ഗാന്ധിമന്ദിരത്തിലെ പ്രതിമ തകര്‍ത്തത്.2002 ല്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.നൂറുദീന്റെ നേതൃത്വത്തിലായിരുന്നു ഗാന്ധിപ്രതിമ സ്ഥാപിച്ചത്. ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററായിരുന്നു അന്ന് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ മകനും ശില്പിയുമായ ചിത്രന്‍ കുഞ്ഞിമംഗലമാണ് പുതിയ ശില്പം നിര്‍മിച്ചത്. മൂന്നടി ഉയരം വരുന്ന ശില്പം ഗാന്ധിജി ഇരിക്കുന്ന രീതിയിലാണ്. തനതായ വസ്ത്രധാരണരീതിയും കണ്ണടയും നിര്‍മിച്ചിട്ടുണ്ട്. ഫൈബറില്‍ നിര്‍മിച്ച വെങ്കലനിറത്തോടുകൂടിയതാണ് ശില്‍പ്പം.
പയ്യന്നൂരിലെ പതിമൂന്നാമത്തെ ഗാന്ധി പ്രതിമ കൂടിയാണ് അനാഛാദനം ചെയ്യപ്പെട്ടത്.
പ്രതിമ തകര്‍ത്ത സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്ത പയ്യന്നൂര്‍ പോലീസ് രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു.
ചടങ്ങില്‍ ഗാന്ധി മന്ദിര പുനര്‍നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം . നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്, എം.കെ. രാജന്‍, എ.പി നാരായണന്‍, പി . ലളിത ടീച്ചര്‍, വി.സി നാരായണന്‍, ഡി.കെ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി പ്രതിമ ശില്‍പ്പി ചിത്രന്‍ കുഞ്ഞിമംഗലത്തെ കെ. സുധാകരന്‍ ആദരിച്ചു.