Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു, ശശി തരൂർ ഇല്ല

ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ അധികാരമേറ്റ ശേഷം പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സമിതിയിലുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് സ്ഥാനം നൽകിയിട്ടില്ല. കേരളത്തിൽനിന്ന് എ.കെ ആന്റണി, കെ.സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലുള്ളത്. 47 പേരാണ് കമ്മിറ്റിയിലുള്ളത്. 

Tags

Latest News