Sorry, you need to enable JavaScript to visit this website.

ജോലിയിലെ മികവിന് കമ്പനി വക തുര്‍ക്കി യാത്ര, പക്ഷേ, സുപ്പാരി കാരണം ജയിലിലായി

ഇസ്ലാമാബാദ്- ജോലിയില്‍ കാണിച്ച മികവിന് കമ്പനി വക തുര്‍ക്കി യാത്ര തരപ്പെട്ട പാക്കിസ്ഥാനി യുവാവ് സുപ്പാരി കാരണം തുര്‍ക്കിയില്‍ ജയിലിലായി. രണ്ട് പാക്കറ്റ് സുപ്പാരിയുമായി വിമാനത്തില്‍ തുര്‍ക്കിയിലെത്തിയ പാക് യുവാവ് ഉവൈസാണ് നിരോധിത ഉല്‍പന്നമായതിനാല്‍ ജയിലിലായത്. തുര്‍ക്കി വിസയും ടിക്കറ്റുമൊക്കെ നല്‍കിയത് കമ്പനിയായിരുന്നു.

Chewing Supari - Sweet Scented Supari Manufacturer from Farrukhabad
പാക്കിസ്ഥാനില്‍നിന്ന് തടസ്സമൊന്നുമില്ലാതെ വിമാനത്തില്‍ പുറപ്പെട്ട യുവാവ് തുര്‍ക്കിയിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റിലാകുകയായിരുന്നു. മയക്കുമരുന്ന് കടത്തിയെന്നതാണ് കുറ്റം.
നാട്ടില്‍ ഉപയോഗിക്കുന്ന സുപ്പാരി തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ടതാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും പാക്കിസ്ഥാനില്‍നിന്ന് വിമാനം കയറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഉണര്‍ത്തിയില്ലെന്നും ഉവൈസ് പറയുന്നു.
സുപ്പാരി കൊണ്ടുവന്നതു കാരണം മറ്റ് 15 പാക്കിസ്ഥാനികള്‍ കൂടി തുര്‍ക്കി ജയിലിലുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുര്‍ക്കിയില്‍ ഉവൈസിനുവേണ്ടി കേസ് വാദിക്കാന്‍ 8000 ഡോളര്‍ ഫീസ് നല്‍കിയാണ് അഭിഭാഷകനെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നിസ്സഹായരായ ബന്ധുക്കള്‍ പറയുന്നു.

Latest News