അറാറില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന ജ്യോതിലാല്‍ നാട്ടില്‍ നിര്യാതനായി

അറാര്‍- അറാര്‍ പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട റാന്നി തീയാടിക്കല്‍ കൃഷ്ണ വിലാസം ജ്യോതിലാല്‍ സുകുമാരന്‍ (56) നാട്ടില്‍ നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു മരണം. പ്രമേഹവും മഞ്ഞപിത്തവും കരള്‍ രോഗവും ബാധിച്ച്  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കാല്‍ മുട്ടിനു മുകളില്‍ മുറിക്കേണ്ടി വന്നിരുന്നു.
28വര്‍ഷമായി അറാറില്‍ പ്രവാസി ആയിരുന്ന ജ്യോതി ലാല്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയത്. അറാറില്‍
ടെലിവിഷന്‍,ഡിഷ് ,റിസീവര്‍ ,സിസിടിവി എന്നിവയുടെ ടെക്‌നീഷ്യനായിരുന്നു.
സഹജീവികളെ സഹായിക്കാന്‍ അറാര്‍ പ്രവാസി സംഘത്തിന്റെ സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
ഷീജ യാണ് ഭാര്യ. അപര്‍ണ ജ്യോതി ,ഐശ്വര്യ ജ്യോതി എന്നിവര്‍ മക്കളാണ്
കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള മകള്‍ എത്തിയതിനു ശേഷം 28 ന് ഉച്ചക്ക് 1.30ന് പത്തനംതിട്ട റാന്നിയിലുള്ള കൃഷ്ണ വിലാസം വീട്ടു വളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News