കാമുകിയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചില്ല; അച്ഛനെ കൊലപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍

ബാഗ്പത്- കാമുകിയെ വിവാഹം ചെയ്യാന്‍ സമ്മതിക്കാത്തതിന് യു.പിയില്‍ പോലീസുകാരന്‍ അച്ഛനെ കൊലപ്പെടുത്തി. അന്വേഷണത്തിനിടയില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഉന്നവോയില്‍ നിയമിച്ചിരുന്ന 25 കാരനായ പോലീസുകാരന്‍ ഗൗരവ് കുമാറിനെ അറസ്റ്റ് ചെയ്തതായി ഛപ്രൗളി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ നിതിന്‍ പാണ്ഡേ അറിയിച്ചു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് കോണ്‍സ്റ്റബിളിന്റെ അമ്മ വിമലാ ദേവി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഒക്ടോബര്‍ 17 ന് പുറത്തിറങ്ങിയ ഭര്‍ത്താവ് സുരേഷ് പാല്‍ (52) വീട്ടില്‍ മടങ്ങി എത്തിയില്ലെന്നായിരുന്നു പരാതി.
പ്രാഥമിക അന്വേഷണത്തനിടയില്‍ അറസ്റ്റിലായ പോലീസുകാരന്‍ കാമുകിയെ ചൊല്ലി അച്ഛനുമായി തര്‍ക്കത്തിലായിരുന്നുവെന്നും മാസങ്ങളായി ജോലിക്ക് ഹാജരാകാറില്ലെന്നും കണ്ടെത്തി.
ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിച്ചാണ് ഗൗരവ് കുമാര്‍ അച്ഛനെ കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം ചാക്കില്‍ കെട്ട് കരിമ്പുപാടത്ത് ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

 

Latest News