പ്രണയം തകര്‍ന്നു,കൊച്ചിയില്‍ യുവതി  പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കി 

കൊച്ചി- കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ (21) ആണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം. കുറിപ്പ് എഴുതിവച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്
കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. അനൂജയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

            

Latest News