വേഗം മാറ്റൂ, ട്വിറ്റര്‍ പാസ് വേഡ് 

ഉപയോക്താക്കളോടെല്ലാം പാസ്‌വേര്‍ഡ് മാറ്റി പുതിയ പാസ്‌വേര്‍ഡ് ഇടാന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായിരിക്കുകയാണെന്നും അതിനാല്‍ ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡ് മാറ്റണമെന്നും ട്വിറ്റര്‍ അറിയിച്ചു. 
 പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡ് ഇന്റേര്‍ണല്‍ ലോഗില്‍ എഴുതിക്കാണിക്കുന്നു. എത്ര പാസ്‌വേര്‍ഡുകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ആരുടേതൊക്കെ എന്നും വ്യക്തമല്ല. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് പാസ്‌വേര്‍ഡ് മാറ്റാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന് കണ്ട് ട്വിറ്ററിലേക്ക് മാറിയവര്‍ പട പേടിച്ച് പന്തളത്ത് പോയത് പോലെയായി. 

Latest News