Sorry, you need to enable JavaScript to visit this website.

എം.എം മണിയുടെ കാറിന്റെ ടയര്‍ വീണ്ടും ഊരിത്തെറിച്ചു; അന്വേഷണം തുടങ്ങി

ഇടുക്കി- എം.എം മണി എം. എല്‍. എയുടെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. വാഹനത്തിന് ടയര്‍ ഊരിയുള്ള അപകടം ഉണ്ടാകുന്നത് നാലാം തവണ. അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.  ചക്രം നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.  ഇന്നോവ കാറിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം. എം മണിയും പി.എമാരും വാഹനത്തിലുണ്ടായിരുന്നു. ഇന്നലെ രാവിലെ കൂട്ടാറില്‍ ഉദ്ഘാടന ചടങ്ങിന് പോകുമ്പോഴായിരുന്നു സംഭവം.

 

Latest News