സിംഗപ്പൂരിലെ ചികിത്സക്ക് ശേഷം ലാലു മടങ്ങിയെത്തി

പട്‌ന- സിംഗപ്പുരിലെ വൈദ്യ പരിശോധനക്കുശേഷം ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു യാദവ് ദല്‍ഹിയില്‍ മടങ്ങിയെത്തി. വൃക്കരോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് ലാലു യാദവിനു സിംഗപ്പൂരിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തിയത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും പരിഗണനയിലാണ്. ആവശ്യമെങ്കില്‍ ശസ്ത്രക്രിയക്കായി ലാലു വീണ്ടും സിംഗപ്പൂരിലേക്കു പോകും.

സിംഗപ്പൂരില്‍ മകള്‍ രോഹിണി ആചാര്യയുടെ വസതിയില്‍ താമസിച്ചാണു ലാലു ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയത്. വിദേശ യാത്രക്ക് 25 വരെയാണ് കോടതി അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ 11 നാണ് ലാലു വൈദ്യ പരിശോധനക്കായി സിംഗപ്പൂരിലേക്കു പോയത്. ദല്‍ഹിയില്‍ തിരിച്ചെത്തിയ ലാലു, മകള്‍ മിസ ഭാരതി എം.പിയുടെ ഔദ്യോഗിക വസതിയിലാണു താമസം. ന്യൂദല്‍ഹി എയിംസ് ആശുപത്രിയില്‍ ലാലുവിന്റെ തുടര്‍ പരിശോധനകളും ചികിത്സയും നടത്തും.

 

Latest News