ഇന്ത്യന്‍ യുവാവിന് പാക് ജയിലില്‍ നിന്ന് മോചനം; നാട്ടിലേക്ക് മടങ്ങി

കറാച്ചി- അഞ്ച് വര്‍ഷം മുമ്പ് പാക്കിസ്ഥാന്‍ ജയിലിലായ ഇന്ത്യന്‍ യുവാവിനെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. 21 കാരനായ ജിതേന്ദ്ര അര്‍ജുന്‍വാറിനാണ് പാക് ജയിലില്‍നിന്ന് മോചനമായത്. തലസ്സീമിയ ബാധിതനായ ജിതേന്ദ്രയെ പാക് ജുവനൈല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. വിമാനമാര്‍ഗം ലാഹോറിലെത്തിച്ച ജിതന്ദ്രയെ വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി.
വീട്ടുകാരുമായി വഴക്കുണ്ടാക്കിയ ജിതേന്ദ്ര അതിര്‍ത്തി കടക്കുകയായിരുന്നു. 2013 ല്‍ പിടിയിലായെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് പൗരത്വം സ്ഥിരീകരിച്ചത്. പൗരാവകാശ പ്രവര്‍ത്തകനും ഗായകനുമായ ഷഹ്്‌സാദ് റോയിയുടെ ശ്രമഫലമായാണ് ജിതേന്ദ്രയുടെ മോചനം സാധ്യമായത്. 
സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് പിടിയിലായ 147 ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ ജനുവരിയില്‍ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. 
 

Latest News