Sorry, you need to enable JavaScript to visit this website.

അരുണാചല്‍ മാര്‍ക്കറ്റില്‍ വന്‍ ദുരന്തം, 700 കടകള്‍ ചാമ്പലായി

ഇറ്റാനഗര്‍- അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിനു സമീപമുള്ള നഹര്‍ലഗണ്‍ ഡെയ്‌ലി മാര്‍ക്കില്‍ വന്‍ അഗ്‌നിബാധ. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 700 ഓളം കടകള്‍ കത്തിനശിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് നഹര്‍ലഗണ്‍ ഡെയ്‌ലി മാര്‍ക്ക്. തലസ്ഥാന നഗരമായ ഇറ്റാനഗറില്‍നിന്നു 14 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇത്. പോലീസ് സ്‌റ്റേഷനും ഫയര്‍ സ്‌റ്റേഷനും സമീപമാണ്.

ദീപാവലി ആഘോഷത്തിനിടെ പടക്കത്തില്‍നിന്നോ വിളക്കുകളില്‍നിന്നോ തീപടര്‍ന്നതാവാമെന്ന് പോലീസ് അനുമാനിക്കുന്നു. മുളയും തടികളും കൊണ്ട് നിര്‍മ്മിച്ചതാണ് കടകളില്‍ ഏറെയും. തീപിടിച്ചയുടന്‍ അവയെല്ലാം കത്തിനശിച്ചു. ഉണങ്ങിയ സാധനങ്ങളാണ് മാര്‍ക്കറ്റില്‍ സൂക്ഷിച്ചിരുന്നവയില്‍ ഏറെയും. ഇതു തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കി.

കടകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. യഥാര്‍ഥ നാശനഷ്ടം ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

Latest News