Sorry, you need to enable JavaScript to visit this website.

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം- സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അവകാശമുണ്ടെന്നാണ്  ഭരണഘടനാ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലെ വിലയിരുത്തല്‍. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്നേക്കും. പ്രതിപക്ഷ ിന്തുണയും ലഭിക്കുമെന്നാണു പ്രതീക്ഷ.

യു.ജി.സി ചട്ടപ്രകാരം ചാന്‍സലറെ നിയമിക്കുന്നതു സംസ്ഥാന സര്‍ക്കാരാണ്. ഗവര്‍ണറെ ഈ പദവിയിലേക്കു നിയോഗിക്കുന്നതു ഡോക്ട്രിന്‍ ഓഫ് പ്ലഷര്‍ എന്ന നിലഗക്കാണ്. രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയിലാണത്. ഈ പദവി ദുരുപയോഗം ചെയ്താല്‍ അതു തടയാന്‍ സര്‍ക്കാരിനാവുമെന്നാണു നിയമവിദഗ്ധരുടെ നിലപാട്. ഇക്കാര്യം നേരത്തെ ഇടതുസര്‍ക്കാര്‍ ആലോചിച്ചെങ്കിലും അക്കാലത്തു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നല്ല ബന്ധം ആയിരുന്നതിനാല്‍ മുന്നോട്ടുപോയില്ല.

സര്‍വകലാശാലാ നിയമപ്രകാരം ചാന്‍സലറാണു തലവന്‍. ചാന്‍സലറായ ഗവര്‍ണര്‍ക്കു സര്‍ക്കാരിന്റെ ഉപദേശം കൂടാതെ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നു സുപ്രീം കോടതി വിധിയുണ്ട്. ചാന്‍സലര്‍ എന്ന എക്‌സ് ഒഫിഷ്യോ പദവിയില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കുന്നതിലൂടെ ഈ സാഹചര്യം മറികടക്കാമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

 

Latest News