Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ല, വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം- വാര്‍ത്താ സമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുമാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണെന്നും ഇത് വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയിരുന്നത്.  കൈരളി ന്യൂസ്, ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് വിലക്കിയത്.

 

Latest News