കീവ്- റഷ്യ ഇറാനില്‍ നിന്ന് ഏകദേശം 2,000 ഡ്രോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് വഌദമര്‍ സെലെന്‍സ്‌കി. ഉക്രൈനെതിരായ സമീപകാല ആക്രമണങ്ങളില്‍ മോസ്‌കോ ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഓരോ രാത്രിയും നമ്മുടെ ആകാശത്ത് ഇറാനിയന്‍ ഡ്രോണുകളുടെ അറപ്പുളവാക്കുന്ന ശബ്ദം കേള്‍ക്കുന്നു. ഞങ്ങളുടെ രഹസ്യവിവരം അനുസരിച്ച്, റഷ്യ ഇറാനില്‍നിന്ന് ഏകദേശം 2,000 'ഷഹെദ്' ഡ്രോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്- ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.
സെലെന്‍സ്‌കി റഷ്യയുടെ മുന്‍കാല പര്‍ച്ചേസുകളെയാണോ അതോ പുതിയവയെയാണോ പരാമര്‍ശിച്ചത് എന്ന് വ്യക്തമല്ല.