Sorry, you need to enable JavaScript to visit this website.

ആധാറിനെ അനുകൂലിച്ച് ബില്‍ഗേറ്റ്‌സ് 

ഇന്ത്യയില്‍ നടപ്പിലാക്കിയ ആധാര്‍ സംവിധാനത്തിനെ അനുകൂലിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ആധാര്‍ സംവിധാനത്തിന്റെ സ്വകാര്യത സംബന്ധിച്ച് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം  പറഞ്ഞു. ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക എല്ലാ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 
ഇന്‍ഫോസിസ് സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ലോകബാങ്കിനെ സഹായിക്കുന്നതെന്നും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി. ആധാര്‍ സംവിധാനം മറ്റ് രാജ്യങ്ങളിലേക്ക് അനുകരിക്കാന്‍ മാത്രം മൂല്യമുള്ളതാണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ മറുപടി. ആധാര്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളാണ് ആധാറില്‍ അംഗമായിട്ടുള്ളത്. ഇത് ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക്ക് തിരിച്ചറിയില്‍ സംവിധാനമാണ്. എല്ലാ രാജ്യങ്ങളും ഈ രീതി അവലംബിക്കണം കാരണം രാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും ഗുണമേ•യുള്ള ഭരണ നിര്‍വഹണത്തിനും ഇത് സഹായകമാവും- ബില്‍ ഗേറ്റ്‌സ് വിശദീകരിച്ചു.

Latest News