Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ഗവർണർ ഇല്ലാത്ത അധികാരം  ഉപയോഗിക്കുന്നു- മുഖ്യമന്ത്രി

പാലക്കാട്- സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവർണറുടേത് അസ്വാഭാവിക തിടുക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമവും നീതിയും നിഷ്‌കർഷിക്കുന്ന അടിസ്ഥാന തത്ത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായിരുന്നു രാജി ആവശ്യപ്പെട്ടുള്ള ട്വീറ്റ്. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തെ നിരാകരിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News