അമ്മാന്‍- പലസ്തീന്‍ പ്രദേശങ്ങളിലെ അഭയാര്‍ഥികളെ സഹായിക്കാനായി സൗദി അറേബ്യ 27 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്കാണ് സൗദി അറേബ്യയുടെ സഹായം.
ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് അല്‍സുദൈരി, യുഎന്‍ആര്‍ഡബ്ല്യുഎ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. അഹമ്മദ് അബു എന്നിവര്‍ ഒപ്പുവച്ച ധാരണാപത്രത്തിലാണ് സംഭാവന ഉള്‍പ്പെടുത്തിയത്.
മേഖലയിലെ 56 ലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നിര്‍ണായക സേവനങ്ങള്‍ നല്‍കുന്നതിന് ഏജന്‍സിയെ സഹായിക്കുന്നതിന് ദശാബ്ദങ്ങളായി സൗദി സഹായം നല്‍കുന്നുണ്ട്.