മലദ്വാരത്തില്‍ ഒളിപ്പിച്ച 31.03 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 31.03 ലക്ഷം രൂപയുടെ സ്വര്‍ണം  കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
കോഴിക്കോട് വടകര കടമേരി സ്വദേശി ബഷീറില്‍ (52) നിന്നാണ് 758 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചത്. ഇതില്‍ നിന്നും 696.55 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ബഹ്‌റൈനില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ബഷീര്‍ കരിപ്പൂരിലെത്തിയത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

 

Latest News