ചുറ്റിത്തിരിഞ്ഞ് പിടിയിലായ പെണ്‍കുട്ടി പറഞ്ഞത് പീഡന കഥ, 18 കാരന്‍ അറസ്റ്റില്‍

കോട്ടയം - ചുറ്റിത്തിരിഞ്ഞ  പെണ്‍കുട്ടിയെയും 18 കാരനെയും പോലീസ് പിടികൂടി. പോലീസ് ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് പീഡനകഥ. ഇതോടെ യുവാവ് അറസ്റ്റിലായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂര്‍   വടകര ഭാഗത്ത് പുത്തന്‍പുരയില്‍  വീട്ടില്‍ മുഹമ്മദ് മകന്‍   അന്‍സിലിനെയാണ് കടുത്തുരുത്തി  പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി  പലപ്രാവശ്യമായി പീഡിപ്പിച്ചു. കഴിഞ്ഞദിവസം  സംശയാ സ്പദമായ രീതിയില്‍ ഇരുവരെയും കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശുചിമുറിയുടെ ഭാഗത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന്  കടുത്തുരുത്തി പോലീസ് ചോദ്യം ചെയ്യുകയും പെണ്‍കുട്ടി പോലീസിനോട് വിവരങ്ങള്‍ പുറത്തു പറയുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്‍സിലിനെ അറസ്റ്റ് ചെയ്തു.

 

Latest News