Sorry, you need to enable JavaScript to visit this website.

ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം- ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ കേരളാ കോൺഗ്രസിന്റെയും എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ എസ് എസ് ഒഴികെ ആരുടെ വോട്ടും ഇടതുപക്ഷം സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. 
ചെങ്ങന്നൂരിൽ മാണിയുടെ വോട്ടിനെ ചൊല്ലി സിപിഎമ്മിലും സിപിഐയിലും ഭിന്നത തുടരുന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന. മാണിയുടെ വോട്ട് വേണ്ടെന്ന നിലപാട് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Latest News