വിപ്ലവ സിംഹങ്ങളെല്ലാം തൂങ്ങി മരിച്ചോ? പരിഹാസവുമായി ഹരീഷ് പേരടി

കോഴിക്കോട് - ലഹരിക്കെതിരെ വീടുകളില്‍ ദീപം തെളിയിക്കണമെന്ന ആഹ്വാനത്തെ  പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. കൊറോണക്കെതിരെ വീടിന്റെ മുകളിലോ മുറ്റത്തോ നിന്ന് വിളക്കോ മൊബൈല്‍ ഫോണിലെ വെളിച്ചമോ കത്തിച്ച് പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി അന്ധവിശ്വാസിയാണെന്ന് പറഞ്ഞ വിപ്ലവ സിംഹങ്ങളെല്ലാം തൂങ്ങി മരിച്ചോ.
ഈ ശനിയാഴ്ച്ച നാലാം മതത്തിലെ എല്ലാ അടിമ വീടുകളിലും ദീപം കത്തും. ഗോ ലഹരി ദീപം, ഗോ ലഹരി ദീപം... ദീപ വിപ്ലവം ജയിക്കട്ടെ. വെളിച്ച സലാം - ഹരീഷ് ഫേസ് ബുക്കില്‍ കുറിച്ചു.

 

Latest News