കോട്ടയം - സ്വപ്ന സുരേഷ് ഉയര്‍ത്തിയിരിക്കുന്ന വിവാദങ്ങളില്‍ സിപിഎം നിലപാടു വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോണ്‍ഗ്രസിനെ നന്നാക്കാന്‍ വരുന്ന സിപിഎം അവരുടെ മുഖം കണ്ണാടിയില്‍ നോക്കണം.
നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോള്‍ തീരുമാനിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.






