ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന് ജിദ്ദ മമ്പാട് വെല്‍ഫെയര്‍ ഫോറം ഐക്യദാര്‍ഢ്യം

ജിദ്ദ- മലപ്പുറം മമ്പാട് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദ മമ്പാട് വെല്‍ഫെയര്‍ ഫോറം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളമായി പുറത്തുവന്നുകൊണ്ടിരിക്കെ ലഹരി വിരുദ്ധ പരിപാടികള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകത യോഗം എടുത്തു പറഞ്ഞു. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും ട്രഷറല്‍ മീലാദ് നന്ദിയും പറഞ്ഞു.

 

Latest News