ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു; പ്രതികളില്‍ 17 കാരനും

റായ്പൂര്‍- ഛത്തീസ്ഗഡില്‍ ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ 17 കാരനും ഉള്‍പ്പെടുന്നു.സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച മനേന്ദ്രഗഡ്-ചിര്‍മിണി-ഭരത്പൂര്‍ ജില്ലയിലെ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
യുവതിയുടെ വായ മൂടിക്കെട്ടിയ സംഘം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. നാല് പ്രതികളില്‍ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തതായും ഒരാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
നാല് പ്രതികളില്‍ മൂന്ന് പേര്‍ ഹെല്‍ത്ത് സെന്ററിനുള്ളില്‍ കയറിയെന്നും  ഒരാളാണ് ബലാത്സംഗം ചെയ്തതെന്നും മറ്റ് രണ്ട് പേര്‍ കൃത്യം ചെയ്യാന്‍ സഹായിച്ചുവെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിമേഷ് ബാരിയ പറഞ്ഞു.

 

Latest News