ഗള്‍ഫില്‍ വെച്ചുള്ള സാമ്പത്തിക തര്‍ക്കം; നാട്ടില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്-താമരശ്ശേരിയില്‍ കാറിലെത്തിയ മുന്‍ പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ. സ്‌കൂട്ടറില്‍ പോകുകകായിരുന്ന ആവേലം സ്വദേശി അഷ്‌റഫിനെയാണ് കാര്‍ കുറുകെ നിര്‍ത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്.
വെഴുപ്പൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലേക്ക് വരുന്ന സമയത്ത് സ്‌കൂട്ടറിന് കുറുകെ കാര്‍ നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു കാറിലെത്തിയ സംഘമാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയത്.

ബന്ധുവുമായുള്ള പണമിടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് കരുതുന്നു. ഗള്‍ഫില്‍ വെച്ചുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നും ബന്ധു ഗള്‍ഫിലാണെന്നും പോലീസ് പറഞ്ഞു.

 

Latest News