ഹൈവേയില്‍ പാറിപറക്കുന്ന നോട്ടുകള്‍  കണ്ട് ജനങ്ങള്‍ വാരിയെടുത്തു 

സാന്റിയാഗോ- ഹൈവേയില്‍ പാറിപ്പറക്കുന്ന കറന്‍സി നോട്ടുകള്‍ കണ്ടാല്‍ ആരെങ്കിലും െൈകയും കെട്ടി നോക്കിനില്‍ക്കുമോ. ചിലിയിലെ നഗരമായ പുദഹ്യുവില്‍ സംഭവിച്ചതും അത് തന്നെ. ഹൈവേയില്‍ പാറപറക്കുന്ന നോട്ടുകള്‍ കണ്ട് ജനങ്ങള്‍ വണ്ടി നിറുത്തി നോട്ടുകള്‍ വാരിയെടുത്ത് കടന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ ഇതിന് പിന്നില്‍ സംഭവിച്ചതോ സിനിമയോ തോല്‍പ്പിക്കുന്ന യാഥാര്‍ത്ഥ്യവും.
ഒരു ചൂതാട്ടകേന്ദ്രം കൊള്ളയടിച്ച കവര്‍ച്ചാ സംഘമാണ് കറന്‍സ് മഴയ്ക്ക് പിന്നില്‍. നഗരത്തിലെ ചൂതാട്ട കേന്ദ്രത്തില്‍ എത്തിയ കൊള്ളസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അവിടെയുണ്ടായിരുന്ന പണവുമെടുത്ത് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്നു. നോര്‍ത്ത് കോസ്റ്റ് ഹൈവേയില്‍ അതിവേഗത്തില്‍ കാറോടിച്ചു പോയ സംഘം തങ്ങളെ പോലീസ് പിന്തുടരുന്നതായി മനസിലാക്കി. തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധ തിരിക്കാനായി ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് കവര്‍ന്ന പണമടങ്ങിയ ബാഗുകളിലൊന്ന് തുറന്ന് പുറത്തേക്കെറിയുകയായിരുന്നു.
ബാഗില്‍ നിന്ന് നോട്ടുകള്‍ പാറിപ്പറക്കുന്നത് കണ്ട ജനങ്ങള്‍ വാഹനം നിറുത്തി ഓടിക്കൂടി കിട്ടിയ കാശുമായി രക്ഷപ്പെട്ടു. പക്ഷേ കവര്‍ച്ചാ സംഘത്തെ പോലീസ് പിടികൂടുകതന്നെ ചെയ്തു. റോഡില്‍ ഉപേക്ഷിച്ചതൊഴികെയുള്ള മുഴുവന്‍ പണവും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. 10 മില്യന്‍ ചിലിയന്‍ പെസോസാണ് സംഘം ചൂതാട്ടകേന്ദ്രത്തില്‍നിന്ന് കവര്‍ന്നതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. 60,000 ഡോളര്‍ കവര്‍ന്നിട്ടുണ്ടെന്ന് സ്‌കൈ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. 
 

Latest News