അമിത് ഷാക്ക് ശശി തരൂരിന്റെ ജന്മദിനാശംസ, മുന്‍കൂര്‍ ജാമ്യം വിവാദമായി

തിരുവനന്തപുരം- കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്.
രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ആശംശ നേരുന്നത് പുതിയ സംഭവമല്ലെങ്കിലും അമിത് ഷാ നേരത്തെ തനിക്കും ആശംസ നേര്‍ന്നിട്ടുണ്ടെന്ന തരൂരിന്റെ മുന്‍കൂര്‍ ജാമ്യമാണ് ആളുകള്‍ വിഷയമാക്കിയത്.
രാജ്യത്തെ ഇനിയും സേവിക്കാന്‍ അമിത് ഷാക്ക് ആരോഗ്യം നേര്‍ന്നുകൊണ്ടുള്ളതാണ് തരൂരിന്റെ പോസ്റ്റ്.

 

Latest News