Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വപ്‌നയുടെ കുമ്പസാരം തുടങ്ങിയിട്ട് കുറേ കാലമായല്ലോ- മന്ത്രി ബിന്ദു

തൃശൂര്‍- എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കട്ടെ എന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കുറെ കാലമായി കുമ്പസാരം തുടങ്ങിയിട്ട്. അന്നൊന്നും ഇല്ലാത്ത പേരുകളാണല്ലോ ഇപ്പോള്‍ വന്നിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കേസെടുത്ത സര്‍ക്കാരിന് ഈ വിഷയത്തില്‍ എന്താണ് നടപടിയെടുക്കാത്തതെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കയല്ലേ എന്നായിരുന്നു മറുപടി.
ഉന്നതവിദ്യാഭ്യാസ മേഖല മികച്ച രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ തകര്‍ക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്ന് മന്ത്രി  ബിന്ദു. ഗവര്‍ണറാണോ തടസമുണ്ടാക്കുന്നതെന്ന ചോദ്യത്തിന് താന്‍ ആരുടെയും പേരു പറയുന്നില്ലെന്നായിരുന്നു മറുപടി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ തോന്നിയോ എന്നും മന്ത്രി ചോദിച്ചു. ആരൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും മനസിലാകും. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കലുഷിതമാക്കാന്‍ ശ്രമിക്കുന്നുവെന്നത് ശരിയാണ്. ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യരുത് എന്നാണ് അഭ്യര്‍ഥനയെന്നും മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് നിയമിച്ച വൈസ് ചാന്‍സലര്‍മാരെല്ലാം മികച്ചവരാണെന്നും മന്ത്രി പറഞ്ഞു. കെ.ടി.യു വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയ വിഷയത്തില്‍ വിധി പകര്‍പ്പ് കിട്ടിയിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. പുനഃ പരിശോധനാ ഹര്‍ജി നല്‍കാനുള്ള അവസരം ഉണ്ട്. അതിന്റെ സാധ്യത തേടും. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഹൈക്കോടതിയിലെ തര്‍ക്ക വിഷയമല്ല സുപ്രീം കോടതി പരിഗണിച്ചത്. അക്കാദമിക് മികവ് ഉള്ള വനിതയാണ് എം.എസ്. രാജശ്രീ. അത് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്നു തോന്നുന്നതു കൊണ്ടാണ് അത്രയും പറയുന്നതെന്നും മന്ത്രി പറഞ്ഞു.

 

Latest News