ജിദ്ദ- ഉംറ നിര്‍വഹിച്ച് ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ തീര്‍ഥാടക വിമാനത്തില്‍ മരിച്ചു. ആലുവ ശ്രീമൂലനഗരം കുളങ്ങരത്തോട്ടത്തില്‍ കെ.ബി. ഖാദര്‍കുഞ്ഞിന്റെ (ജമാഅത്തെ ഇസ്ലാമി ഹല്‍ഖ നാസിം) ഭാര്യ നഫീസ (63) ആണ് മരിച്ചത്. ഇതേത്തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം ബംഗളൂരുവില്‍ ഇറക്കി.
ശിയാഴ്ച രാത്രി 1.30ന് കൊച്ചിയിലേക്കു പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തിരുന്ന തീര്‍ഥാടക ഭക്ഷണ ശേഷം ഭര്‍ത്താവിന്റെ മടിയില്‍ കിടന്ന് ഉറക്കത്തിലാണ് മരിച്ചത്. ഇടക്കു വിളിച്ചു നോക്കിയപ്പോള്‍ ഭാര്യ ചലനമറ്റു കിടക്കുന്നതായി തോന്നിയ ഖാദര്‍കുഞ്ഞ് ഉടന്‍ വിമാന ജോലിക്കാരെ വിവരം അറിയിക്കുകയായിരുന്നു. വിമാനമത്തിലെ യാത്രക്കാരായിരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹായത്തോടെ പ്രാഥമിക ചികിത്സ നടത്തിയെങ്കിലും അപ്പോഴേക്കും നഫീസ മരിച്ചിരുന്നു.
ഈ സമയം ബാംഗ്ലൂര്‍ വിമനത്താവളപരിധിയിലെത്തിയ വിമാനം അടിയന്തരമായി അവിടെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബംഗളൂരുവില്‍ ഇറക്കി. കൂടെ കാദര്‍കുഞ്ഞും സഹായത്തിനായി ഉംറ തീര്‍ഥാടകനായി കൂടെ ഉണ്ടായിരുന്ന അബൂബക്കറും അവിടെ ഇറങ്ങി. തുടര്‍ന്ന് വിമാനം കൊച്ചിയിലേക്കു യാത്ര പുറപ്പെട്ടു. ഇന്ന് ശ്രീമൂലനഗരത്തെ വിട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ ഖബറടക്കും.






