VIDEO തീപ്പിടിച്ച ഫ്ളാറ്റില്‍ കുടുങ്ങിയ ഇന്ത്യക്കാരനെ സാഹസികമായി രക്ഷിച്ച് വിദ്യാര്‍ഥി

കയ്‌റോ - കയ്‌റോയില്‍ തീപ്പിടിച്ച ഫഌറ്റില്‍ കുടുങ്ങിയ ഇന്ത്യക്കാരനായ വൃദ്ധനെ വിദ്യാര്‍ഥി സാഹസികമായി രക്ഷിച്ചു. തീ പടര്‍ന്നുപിടിച്ച ഫഌറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് ബാല്‍ക്കണി വഴി തൂങ്ങിയിറങ്ങാന്‍ വൃദ്ധന്‍ തുനിയുന്നത് സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ഥികളില്‍ ഒരാള്‍ കെട്ടിടത്തില്‍ പറ്റിപ്പിടിച്ച് കയറി താഴെ നിലയിലെ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ സ്ഥാപിച്ച ഇരുമ്പ് കൈവരി വഴി ഇറങ്ങി രക്ഷപ്പെടാന്‍ വൃദ്ധനെ സഹായിക്കുകയായിരുന്നു.

വാർത്തകൾക്കും വിശകലനങ്ങൾക്കും മലയാളം ന്യൂസ് ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

രക്ഷാദൗത്യം പൂര്‍ത്തിയായ ഉടന്‍ വിദ്യാര്‍ഥിയെ ഇന്ത്യക്കാരന്‍ ആശ്ലേഷിച്ച് സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചു. മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇന്ത്യക്കാരന് വെള്ളം നല്‍കുകയും സമാധാനിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


 

 

Latest News