ന്യൂദല്‍ഹി- ദല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വളരെയധികം കുറഞ്ഞതായി സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച്. ഒക്ടോബര്‍ 24 രാവിലെ വരെ ഇത് തുടരും. അതിന് ശേഷം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ദല്‍ഹിയിലേക്കുള്ള കാറ്റിന്റെ ശക്തി വര്‍ധിക്കും.
നഗരത്തിന്റെ പല ഭാഗങ്ങളിളും പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധം നാട്ടുകാര്‍ ലംഘിച്ചതിനാല്‍ ശനിയാഴ്ച നഗരത്തിലെ 24 മണിക്കൂര്‍ ശരാശരി എ.ക്യു.ഐ 265 ആയി ഉയര്‍ന്നു. ദീപാവലിക്ക് ശേഷമേ സ്ഥിതി മെച്ചപ്പെടൂ.