VIDEO ട്രെയിനില്‍ നമസ്‌കരിക്കുന്ന വീഡിയോ വൈറലായി, നടപടി ഉണ്ടാകുമെന്ന് പോലീസ്

ലഖ്‌നൗ- ട്രെയിനില്‍ നാല് മുസ്ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വിവാദം.
സത്യഗ്രഹ എക്‌സ്പ്രസിലെ സ്ലീപ്പര്‍ ക്ലാസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ നടപടിയുണ്ടാകുമെന്നും ഉത്തര്‍പ്രദേശിലെ കുശിനഗര്‍ പോലീസ് സൂപ്രണ്ട് അവദേശ് സിംഗ് പറഞ്ഞു. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കി എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മുന്‍ എം.എല്‍.എ ദീപ് ലാല്‍ ഭാരതിയാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. നമസ്‌കാരം നിര്‍വഹിച്ചവര്‍ ഇടനാഴി ബ്ലോക്ക് ചെയ്തതിനാല്‍ മറ്റു യാത്രക്കാര്‍ക്ക് അതിലൂടെ നടക്കാന്‍ കഴിഞ്ഞില്ലെന്ന് ദീപ് ലാല്‍ ഭാരതി പറഞ്ഞു. സംഭവത്തെ കുറിച്ച് ബി.ജെ.പി നേതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഈ വര്‍ഷാദ്യം ലഖ്‌നൗവില്‍ ആരംഭിച്ച ലുലു മാളില്‍ നമസ്‌കാരം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് മുസ്ലിംകളല്ല അവിടെ നമസ്‌കാരം നിര്‍വഹിച്ചതെന്ന വസ്തുതയും പുറത്തുവന്നു.

 

Latest News