സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്, പവന് 600 രൂപ കൂടി

തിരുവനന്തപുരം- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണവില പവന് ഒറ്റയടിക്ക് 600 രൂപ വര്‍ധിക്കുകയായിരുന്നു. നിലവില്‍ 37600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4700 രൂപയാണ് വില.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് ഉണ്ടായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 37000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു ഇന്നലത്തെ വില. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News