ആത്മകഥയുടെ രണ്ടാം ഭാഗം വരുന്നു, പല  പ്രമുഖര്‍ക്കും  ഉറക്കം നഷ്ടപ്പെടും- സ്വപ്ന സുരേഷ്

തിരുവനന്തപുരം-ആത്മകഥയുടെ രണ്ടാം ഭാഗം വരുന്നു, ഇതൊരു അണു ബോംബായിരിക്കുമെന്നും ഇതോടെ പല  പ്രമുഖര്‍ക്കും  ഉറക്കം നഷ്ടപ്പെടുമെന്നും സ്വപ്ന സുരേഷ്. 
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള തെളിവ് പുറത്തുവിടുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്നു.  ശിവശങ്കറിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമെതിരെയുള്ള തെളിവ് തന്റെ കൈയിലുണ്ടെന്നും അത് സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി
കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, അത് കേസിനെ ബാധിക്കുമെന്നതിനാലാണ് തെളിവുകള്‍ പൊതുജനസമക്ഷത്തില്‍ അവതരിപ്പിക്കാത്തതെന്ന് സ്വപ്ന പറഞ്ഞു. 'ചതിയുടെ പത്മവ്യൂഹം' എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം വരുമെന്നും അതില്‍ ഒരു ന്യൂക്ലിയര്‍ ബോംബുണ്ടാകും. 
അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പല ബിസിനസുകളും കൊണ്ടുവരണമെന്ന പദ്ധതിയുമായി മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കര്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് താനും പല കാര്യങ്ങളിലും ഇടപെട്ടത്. പക്ഷേ കേരളത്തിലേക്ക് ഒന്നും വരാന്‍ പോകുന്നില്ല. ഇവിടെ എന്താണ് വികസനമെന്ന് സ്വപ്ന ചോദിച്ചതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 
            

Latest News