Sorry, you need to enable JavaScript to visit this website.

എസ്. രാജേന്ദ്രന് പാര്‍ട്ടിയെക്കുറിച്ച്   വിവരമൊന്നുമില്ല-എം എം മണി

തൊടുപുഴ-മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. പാര്‍ട്ടിയുടെ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതുകൊണ്ട് അയാളെ ഒഴിവാക്കി. സസ്പെന്‍ഡ് ചെയ്തതേയുള്ളൂ. മെമ്പര്‍ഷിപ്പ് അയാള്‍ പുതുക്കാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
'അയാളുടെ ഭാഗത്തുള്ള പെശകാണ്. അയാള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഇപ്പോഴും വലിയ വിവരമൊന്നുമില്ലാത്തതുകൊണ്ടാണ്. അയാള്‍ മെമ്പര്‍ഷിപ്പ് പുതുക്കാത്തതിന് ഞാന്‍ ഉത്തരവാദിയല്ല. കുടിക്കുന്ന വെള്ളത്തില്‍ മോശം കാര്യം ചെയ്യുന്ന പണിയാണ്. കൂടുതല്‍ പറഞ്ഞാല്‍ രാജേന്ദ്രന്‍ കേസില്‍ പ്രതിയാകും.'- മണി പറഞ്ഞു
എന്നാല്‍ റിസോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളോട് മണി പ്രതികരിച്ചില്ല. അബ്കാരിയില്‍ നിന്ന് സിപിഎം സഹകരണ ബാങ്ക് റിസോര്‍ട്ട് വാങ്ങിയെന്നും, 29 കോടിയുടെ ഇടപാട് എം എം മണിയും ശശിയും ചേര്‍ന്നാണ് ഉറപ്പിച്ചതെന്നും എസ് രാജേന്ദ്രന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു
തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എം എം മണിയാണെന്നും തനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് മണിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു
 താന്‍ സി പി എം വിടുന്നെന്ന പ്രചാരണം തെറ്റാണെന്ന് മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി പുറത്താക്കിയാലും സി പി എം വിടില്ല. പല പാര്‍ട്ടികളിലേക്കും തന്നെ ക്ഷണിച്ചിരുന്നെന്നും നിലവില്‍ അതൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു
'എന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എം എം മണിയാണ്. എനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമായിരുന്നു-രാജേന്ദ്രന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു

            

Latest News