ന്യൂദല്‍ഹി- രാജ്യത്ത് 2,112 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകളുടെ എണ്ണം 24,043 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,28,957 ആയി ഉയര്‍ന്നു.
ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.76 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവമായ കോവിഡ്19 കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 994 കേസുകളുടെ കുറവ് രേഖപ്പെടുത്തി. സജീവ കേസുകളുടെ എണ്ണം വെള്ളിയാഴ്ച 25,037 ആയിരുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.97 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു