Sorry, you need to enable JavaScript to visit this website.

40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍  സൃഷ്ടിക്കും-  മുഖ്യമന്ത്രി

കോട്ടയം-കേരളത്തില്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.  നിയമനം നടത്താന്‍ വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. .കാലതാമസം ഇല്ലാതാക്കാന്‍ ഒഴിവുകള്‍ പി.എസ്.സി മുന്‍കൂട്ടി റിക്രൂട്ട്മെന്റ് നടത്തണം.പി.എസ്.സിയുടെ പുതിയ ജില്ലാ ആസ്ഥാന മന്ദിരം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നവരുടെ വിരമിക്കുന്ന തീയതിയടക്കം സോഫ്റ്റ്വേറിലൂടെ ശേഖരിക്കാനാകും.രാജ്യത്തെ എല്ലാ സര്‍വീസ് കമ്മിഷനുകള്‍ക്കും മാതൃകയാണ് കേരള പി.എസ്.സി.2026ഓടെ എല്ലാ മേഖലകളിലുമായി 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി വി.എന്‍. വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News